കൊച്ചി: നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകി. അടുത്ത മാസം 15നകം അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനോട് കോടതി നിർദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സംഘം ഇക്കാര്യം വിചാരണക്കോടതിയിൽ റിപ്പോർട്ട് ചെയ്യുകയും കേസിൽ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ദിലീപ് ഹർജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിക്കെതിരായ കേസിന്റെ വിചാരണ വേഗത്തിലാക്കാൻ കോടതിയെ ചുമതലപ്പെടുത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.