കോഴിക്കോട്: റേഷന്‍കടകളില്‍ പുഴുക്കലരിയ്ക്കായി മാസാവസാനം വരെ കാത്തിരുന്നെങ്കിലും സാധാരണക്കാരന് പച്ചരി തന്നെയാണ് ലഭിച്ചത്.
നാല് മാസത്തോളമായി റേഷന്‍കടകളിലൂടെ ലഭിക്കുന്ന അരിയുടെ 70 മുതല്‍ 80 ശതമാനം വരെ പച്ചരിയാണെന്ന് ആള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു. പുഴുക്കലരി ലഭ്യമാക്കാന്‍ നടപടി ഉണ്ടാവുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. റേഷന്‍കടകളിലെ ഷിഫ്റ്റ് സമ്ബ്രദായം ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇ-പോസ് മെഷീന്‍ ഇടയ്ക്കിടെ തകരാറിലാവുന്നതും നെറ്റ് വര്‍ക്ക് പ്രശ്നങ്ങളും ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
പുഴുക്കലരി ലഭിക്കാതായതോടെ ഇടത്തരക്കാര്‍ റേഷന്‍ കടകളിലെത്തുന്നത് കുറവാണെന്നും റേഷന്‍കട ഉടമകള്‍ പറയുന്നു. നീല, വെള്ള കാര്‍ഡുടമകള്‍ പച്ചരി വാങ്ങിക്കുന്നത് കുറവാണ്. ലഭിക്കുന്ന പുഴുക്കലരിയില്‍ തന്നെ കൂടുതല്‍ മട്ടയാണ്. ഇതിന് വടക്കന്‍ കേരളത്തില്‍ പൊതുവെ ആവശ്യക്കാര്‍ കുറവാണ്.
റേഷന്‍ വിതരണം കുറയുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാവും. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന അലോട്ട്‌മെന്റിലും കുറവ് വരുത്താന്‍ ഇത് കാരണമാവും. പുഴുക്കലരി 70 ശതമാനവും 30 ശതമാനം പച്ചരിയും വിതരണം ചെയ്യുന്ന വിധത്തില്‍ വിതരണം ക്രമീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് മുഹമ്മദാലി പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 14157 റേഷന്‍കടകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഭക്ഷ്യവകുപ്പ് സര്‍വറിന്ന് ശേഷി ഇല്ലാത്തതുകൊണ്ടാണ് സംസ്ഥാനത്തെ റേഷന്‍ വിതരണം ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി വരുന്ന ഏഴ് ജില്ലകളില്‍ വൈകീട്ടുമായി രണ്ട് ഷിഫ്റ്റുകളിലായി നടപ്പാക്കുന്നത്. ഇത്തരത്തില്‍ വിതരണം നടത്തിയിട്ടു പോലും വിതരണം തടസപ്പെട്ടിരുന്നു. കഴിഞ്ഞ 31ാം തിയതി രാവിലെയുള്ള ഷിഫ്റ്റില്‍ ഒരു മണിക്ക് വിതരണം അവസാനിപ്പിക്കേണ്ടതാണെങ്കിലും സര്‍വര്‍ പ്രവര്‍ത്തനരഹിതമായതും വിതരണവേഗത കുറഞ്ഞതു കൊണ്ടുമുണ്ടായ തടസങ്ങള്‍ മൂലം നാല് മണിവരെ പ്രവര്‍ത്തിച്ചാണ് വിതരണം പൂര്‍ത്തീകരിച്ചത്. ഫോര്‍ ജി മാറി ഫൈവ്ജി എത്തുമ്ബോഴും ഇ-പോസില്‍ ഇപ്പോഴും ടുജി സിം കാര്‍ഡുകളാണുള്ളത്. ഇത് നെറ്റ് വര്‍ക്ക് കവറേജിനെയും ബാധിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









