കോഴിക്കോട്: കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും നിൽക്കുന്ന എഐ നിർമിത ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതിനാണ് അദ്ദേഹത്തെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതിൽ യുഡിഫ് ശക്തമായ പ്രതിഷേധം നടത്തി. അതെ സമയം കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ അറസ്റ്റിന് പിന്നിൽ ഉണ്ടെന്ന് എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. പോലീസ് നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽനിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പൊലീസ് വാങ്ങിവച്ചുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










