പത്തനംതിട്ട : അനിയന്ത്രിതമായ തിരക്ക് കാരണം ശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നിന്ന് മടങ്ങുന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ദർശനം ലഭിക്കാതായതോടെ പന്തളത്ത് ക്ഷേത്രത്തിൽ നാളികേരം കൊണ്ടുള്ള നെയ്യഭിഷേകം നടത്തിയാണ് തീർഥാടകർ മലയൂരിലേക്ക് മടങ്ങുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തിയ തീർഥാടകർ സന്നിധാനത്ത് എത്താനാകാതെ പന്തളത്തുനിന്നു മടങ്ങി.
കെഎസ്ആർടിസി ബസുകൾ പോലും മണിക്കൂറുകൾ പിടിച്ചിടുന്ന സാഹചര്യത്തിൽ പത്ത് മണിക്കൂറോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. 89,981 പേരാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒരു ദിവസം ഒന്നിച്ചു വന്നതാണ് ശബരിമലയിൽ പെട്ടന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷണൻ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









