സംസ്ഥാനത്തെ പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർ വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും ഇതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്കയുണ്ടായിരുന്നു. അധ്യാപനം മാർഗനിർദേശങ്ങൾക്കനുസൃതമാണെന്ന് ഉറപ്പുവരുത്തിയതിലൂടെ ആ ആശങ്ക ലഘൂകരിക്കാൻ സർക്കാരിന് കഴിഞ്ഞതായും സ്കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം കുട്ടികളും ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.