മലപ്പുറം: ഇത്തവണ ഇരുപതിനായിരത്തോളം കുട്ടികൾക്ക് മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. 77,827 കുട്ടികളാണ് ജില്ലയിൽ ഇത്തവണ എസ്എസ്എൽസി വിജയിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെ 41950 സീറ്റുകളാണുള്ളത്. 11,300 അൺ എയ്ഡഡ് സ്കൂളുകൾ കൂടി ചേർത്താൽ ആകെ 53,250 സീറ്റുകളാണുള്ളത്.
താല്‍ക്കാലിക ബാച്ചുകളും വിഎച്ച്സി, ഐടിഐ സീറ്റുകളും ഉൾപ്പെടുത്തിയാലും 20,000 വിദ്യാർഥികൾ പുറത്താകും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ച് മുതൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രൊഫ.വി.കാർത്തികേയൻ നായർ കമ്മിറ്റി പ്ലസ് വൺ സീറ്റുകളുടെ കുറവ് നേരിടുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 150 ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യാം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം ബാച്ചുകളില്‍ 10% മാര്‍ജിനല്‍ സീറ്റ് (ഒരു ബാച്ചില്‍ പരമാവധി 55 കുട്ടികള്‍) അനുവദിക്കാം. മറ്റു ജില്ലകളിലെല്ലാം മാര്‍ജിനല്‍ സീറ്റുകള്‍ അനുവദിക്കാതെ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









