തിരുവല്ല: പരീക്ഷ കഴിഞ്ഞ് പ്ലസ് ടു വിദ്യാർഥികൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി. സ്കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടികളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. തുടർന്ന് കുട്ടികളെ മാതാപിതാക്കളോടൊപ്പം വിട്ടു. .
തിരുമൂലപുരത്തെ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുറ്റൂര്‍, റാന്നി സ്വദേശിനികളാണ് ഇരുവരും . നെടുമങ്ങാട് സ്വദേശി മൂനീര്‍, കുറ്റിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് പെണ്‍കുട്ടികളുമായി സ്ഥലം വിട്ടത്. മുനീറിനൊപ്പം പോയ പെണ്‍കുട്ടിക്ക് 18 വയസു തികഞ്ഞിരുന്നു. വിഷ്ണുവിനൊപ്പം പോയ കുട്ടിക്കാണ് 17 വയസുള്ളത്. എന്നാല്‍ തന്റെ കാമുകനോട് 18 വയസ് തികഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് അയാള്‍ നാടുവിടാന്‍ തയാറായതെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. ശനിയാഴ്ചയാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. രണ്ടുപേരും കാമുകന്മാര്ക്കൊപ്പം അവരുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നിറങ്ങിയതിന് പിന്നാലെ തന്നെ പൊലീസുകാര്‍ ചെന്ന് കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പതിനെട്ടു വയസു തികഞ്ഞുവെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചെന്നും അതു കൊണ്ടാണ് തന്നെ അയാള്‍ കൊണ്ടു പോയതെന്നുമായിരുന്നു വിഷ്ണുവിനൊപ്പം പോയ കുട്ടിയുടെ മൊഴി. പീഡനം നടക്കാത്തതിനാലും ഒരാള്‍ക്ക് 18 തികഞ്ഞതിനാലും പൊലീസ് കേസെടുത്തിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.