തൃശ്ശൂർ: തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെൺകുട്ടിയെ പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. രണ്ടു മാസം മുൻപാണ് സംഭവം .ഇവരിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇതേപറ്റി അമ്മയോട് പറഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകിയില്ലെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് മാസങ്ങൾക്കിപ്പുറം പെൺകുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പോലീസിൽ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









