നര്‍ക്കോട്ടിക് ജിഹാദ് ആരോപണമുയര്‍ത്തിയ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്ബേ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വീണ്ടും വിവാദം. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിംകള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ കുര്‍ബാന ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോയത്. തുടര്‍ന്ന് ഇവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച കുര്‍ബാനയില്‍ വൈദികന്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്നും അത് തടഞ്ഞ തങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് സംസാരിക്കവെയാണ് വൈദികന്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. മുസ്ലീംകള്‍ നടത്തുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. ഓട്ടോയില്‍ കയറരുത്. വണ്ടിയില്‍ കയറരുത്. പൂച്ചയും മുയലും പെറ്റുപെരുകുന്ന പോലെയാണ് മുസ്ലീങ്ങളെന്നും വൈദികന്‍ പറഞ്ഞതായി അവര്‍ പറഞ്ഞു.
മുന്‍പും വൈദികന്‍ ഇത്തരം പ്രസംഗം നടത്തിയിട്ടുണ്ടെന്നും ലൗ ജിഹാദ് ചര്‍ച്ചകള്‍ നടക്കുമ്ബോഴും മുസ്ലീങ്ങളെ അവഹേളിച്ച് പ്രസംഗിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തങ്ങള്‍ കുര്‍ബാന ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
അന്തേവാസികളായ നാലുപേരും 12 കന്യാസ്ത്രീകളും മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. പുറത്തുനിന്ന് വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു വൈദികന്‍ സംസാരിച്ചത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ നിരവധി പേരുമായി ഇടപെടാറുണ്ട്. അവരില്‍നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്‌നേഹിക്കാനാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.