മുക്കം: വിദ്യാർഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ വ്യാപാരിയെ മുക്കം പോലീസ് പിടികൂടി. പന്നിക്കോട് അങ്ങാടിയില്‍ കച്ചവടം നടത്തുന്ന പുത്തൻവിളയില്‍ സലീം ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഹാൻസും പോലീസ് പിടികൂടി.
നേരത്തെ രണ്ട് തവണ പോലീസ് പിടിയിലായ ഇയാള്‍ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്നു. പ്രധാനമായും വിദ്യാർഥികളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു. രാവിലെ വളരെ നേരത്തെ കച്ചവടം തുടങ്ങുന്ന സലീമിന്‍റെ കട രാത്രി ഏറെ വൈകിയാണ് അടക്കാറുള്ളത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ഹാൻസ് ഉള്‍പ്പെടെ വാങ്ങാനായി നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










