ഇന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി (പിസിസി) അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു.ഇന്ന് മുതല്‍ ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാകും. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷകളുടെ പ്രതീക്ഷിക്കാത്ത വര്‍ധന പരിഹരിക്കുന്നതിനും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നടപടി. കൊച്ചിയിലെ റീജിയണല്‍ പാസ്‌പോര്ട്ട് ഓഫീസിന്റെ അധികാരപരിധിയില്‍ വരുന്ന ചെങ്ങന്നൂര്‍, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ പിസിസിക്ക് അപേക്ഷിക്കാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









