കൊച്ചി ∙ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിനു പിന്നാലെയുള്ള വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് കൊച്ചി സൈബർ പൊലീസ്. ചോദ്യം ചെയ്യലിനു ശേഷം വിനായകനെ വിട്ടയച്ചു. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിവരം.
താൻ ഫെയ്സ്ബുക്കിൽ കവിത എഴുതിയതാണെന്നാണ് വിനായകൻ പൊലീസിനു നൽകിയ മൊഴിഇപ്പോൾ പ്രതികരണത്തിനില്ലെന്ന് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ വിനായകൻ പറഞ്ഞു. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










