കോഴിക്കോട്: കോഴിക്കോട് പൂവാട്ടു പറമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 40 ലക്ഷം രൂപ മോഷ്ടിച്ചുവെന്ന പരാതി വ്യാജമാണെന്ന് പോലീസ്.
പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പൂവാട്ടു പറമ്പിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പരാതി വ്യാജമാണെന്ന് പോലീസ് സംശയിച്ചു. ബൈക്കിൽ എത്തിയ രണ്ടുപേർ പണമടങ്ങിയ ബാഗുമായി പോകുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
എന്നാൽ, പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസ് വ്യക്തമായ ഉത്തരം നൽകിയില്ല. ഇതും പോലീസിൽ സംശയം ജനിപ്പിച്ചു. പ്രതികളുടെ ചോദ്യം ചെയ്തതിനു ശേഷം മാത്രമേ കവർച്ചയുടെ യഥാർത്ഥ ചിത്രം പുറത്തുവരൂ എന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.