ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തിയ ദല്ലാൾ ടി ജി നന്ദകുമാറിനെ പുന്നപ്ര പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഈ മാസം 9 ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നൽകി. ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കൽ എന്നിവയ്ക്കെതിരെയാണ് ശോഭ പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് ബിജെപി ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നാരോപിച്ച് ടി ജി നന്ദകുമാർ വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.