തിരുവനന്തപുരം∙ യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചതു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപന യോഗ്യതയില്ലാത്തയാൾ അസോഷ്യേറ്റ് പ്രഫസറായാൽ അതാണു രാഷ്ട്രീയമെന്നു പ്രിയ വർഗീസിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഇതു രാഷ്ട്രീയമായതിനാൽ താനും രാഷ്ട്രീയമായി നേരിടുമെന്നും സർക്കാരിന് ഗവർണർ മുന്നറിയിപ്പു നൽകി. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന ആദ്യ മറുപടി കണ്ണൂർ വിസിയെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ തനിക്കു കീഴിലുള്ളവർ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്നു പരിശോധിക്കും. ചില സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴല്ലേ നിയമസഭ വിളിക്കാൻ തീരുമാനം എടുത്തത് അങ്ങനെയെങ്കിൽ അവര്‍ക്കു തന്റെ അധികാരം മനസിലായിട്ടുണ്ടല്ലോ എന്നു സർക്കാരിന് താക്കീതും നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









