കൊച്ചി ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമല്‍ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക എടുത്തത് . അതെ സമയം അമല്‍ ടി.കെയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി.
‘ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ ആവേശത്തിലാക്കും. പത്രങ്ങളില്‍ നിന്ന് വാര്‍ത്ത കണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ ദേശീയപതാകയെ ആരും അപമാനിക്കരുതെന്ന് കരുതിയാണ് അദ്ദേഹം അത് തിരിച്ചെടുത്തത്. ആ മനുഷ്യനെ കാണാനാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ എപ്പോഴും ചെറുപ്പക്കാരോട് പറയാറുണ്ട്, രാഷ്ട്രീയത്തേക്കള്‍ വലുത് രാഷ്ട്രമാണെന്ന്. ഞാന്‍ നിങ്ങളോട് പറയുന്നു ഇയാളെ കണ്ട് പഠിക്കണം. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഇതുപോലുള്ള പ്രവൃത്തികളാണ് നാമെല്ലാവരും ചെയ്യേണ്ടത്. എന്റെ പതാക എന്റെ അഭിമാനം, ഈ മണ്ണുണ്ടെങ്കിലെ നിങ്ങള്‍ ഉണ്ടാകൂ. നിങ്ങള്‍ ആ മണ്ണിനെ സംരക്ഷിക്കണം. അതിന് പോലീസുകാരാനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പോലീസുകാരന്‍ ഒരു മാതൃകയാകട്ടെ”- മേജര്‍ രവി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









