കോഴിക്കോട് ഗവ പോളി ടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കുന്ന തിരക്കിലാണ്. രാത്രിയും പകലുമില്ലാതെ പല ഷിഫ്റ്റുകളിലായി നിർമാണത്തിൽ മുഴുകുകയാണ് വിദ്യാർത്ഥികൾ. 75 ഓട്ടോറിക്ഷകളാണ് കോഴിക്കോട് കോർപ്പറേഷന് മാലിന്യ സംസ്കരണത്തിനായി വിദ്യാർത്ഥികൾ നിർമിച്ച് നൽകുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഇൻഡസ്ട്രീ ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങളുടെ നിർമാണം. അതെ സമയം തൊഴിലവസരം നിരവധിയാണെന്നതിനാൽ ഇലക്ട്രിക് ഓട്ടോ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ പഠിക്കാനുള്ള അവസരം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.