സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം നിര്‍മിച്ച് ഒരു ആരാധകന്. തമിഴ്നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് വീടിനകത്ത് അമ്പലം നിര്‍മിച്ചത്. 250 കിലോ ഭാരമുള്ള രജനീകാന്തിന്റെ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്തതാണ് ഈ പ്രതിമ. നാമയ്ക്ക്ല്‍ ജില്ലയിലെ രാശിപുരത്ത് നിന്ന് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ കരിങ്കല്‍ പ്രതിമ.
ഞങ്ങള്‍ക്ക് രജനീകാന്ത് ദൈവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ സൂചനയായാണ് അമ്പലം പണിതത്- കാര്‍ത്തിക് പറഞ്ഞു. ഇഷ്ടതാരത്തിന് വേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് നടത്തുന്നു. കാര്‍ത്തിക് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.