ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗൽ സിറ്സർലാൻഡ് പട്ടാളത്തെ തളച്ചത്. പോർച്ചുഗലിനായി ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ഗോണ്‍സാലോ റാമോസ് എന്ന താരോദയത്തിനാണ് ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയം സാക്ഷിയായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി . കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പുറത്തിരുത്തിയപ്പോള്‍ പകരമെത്തിയത് അധികമാരും അറിയാത്ത ഗോണ്‍സാലോ റാമോസ്.
ഘാനയ്‌ക്കെതിരെ എണ്‍പത്തിയെട്ടാം മിനിറ്റിലും ഉറുഗ്വേയ്‌ക്കെതിരെ എണ്‍പത്തിരണ്ടാം പകരക്കാരനായി കളിത്തിലിറങ്ങിയ ഇരുപത്തിയൊന്നുകാരന്‍. കൊറിയക്കെതിരായ തോല്‍വിക്ക് ശേഷം റൊണാള്‍ഡോ കോച്ച് സാന്റോസിനോട് ഇടഞ്ഞപ്പോഴാണ് റാമോസിന്‍റെ സമയം തെളിഞ്ഞത് . മുപ്പത്തിമൂന്ന് മിനിറ്റിന്റെ അന്താരാഷ്ട്ര മത്സരപരിചയവുമായി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആദ്യഇലവനില്‍ ഇറങ്ങിയപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് മറുപടി പതിനേഴാം മിനിറ്റില്‍, അസാധ്യ ആംഗിളില്‍ നിന്നൊരു മിന്നല്‍പ്പിണര്‍. അന്‍പത്തിയൊന്നാം മിനിറ്റില്‍ വീണ്ടും. അറുപത്തിയേഴാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കും റാമോസിന്റെ പേരില്‍ കുറിക്കപ്പെട്ടു. റൊണാള്‍ഡോയ്ക്ക് പകരം കോച്ച് സാന്റോസ് കളത്തിലേക്കിറക്കിവിട്ടപ്പോള്‍ നോക്കൌട്ട് റൗണ്ടില്‍ പെലെയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് റാമോസ് തിരിച്ചുകയറിയത്. വന്നത് റൊണാള്‍ഡോയ്ക്ക് പകരക്കാരനായി; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെ മറികടന്നെത്തിയ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









