ശ്രീനഗറിലെ നൗഗാമിൽ ജയ്ഷെ മുഹമ്മദിനെ പിന്തുണച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ രാജ്യമൊട്ടാകെ വ്യാപിച്ച ഭീകര ശൃംഖല വെളിഞ്ഞു. ആദ്യം ഷോപിയാനിലെ ഇർഫാൻ അഹമ്മദ് അറസ്റ്റിലായപ്പോൾ ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി ഡോക്ടർമാരുള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് പിടികൂടി.
യുപിയിലെ സഹറൻപൂരിൽ ഡോ. അദീൽ അഹമ്മദ് റാത്തറിനെയും, ഫരീദാബാദിൽ അൽ–ഫലാ സർവകലാശാലയിലെ ഡോ. മുസമ്മിൽ ഷക്കീലിനെയും പിന്നീട് അറസ്റ്റ് ചെയ്തു. ഷക്കീലിന്റെ വീട്ടിൽ നിന്നു 2900 കിലോ സ്ഫോടക വസ്തുക്കളും എകെ–47 തോക്കും പിടിച്ചെടുത്തു. വനിതാ വിഭാഗത്തിന് നേതൃത്വം നൽകിയതായി സംശയിക്കുന്ന ഡോ. ഷഹീൻ സയീദിനെയും ചോദ്യം ചെയ്യുന്നു.
ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ട മേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കാറിൽ ഉണ്ടായിരുന്നത് ഡോ. ഉമർ നബിയാണെന്നാണ് കരുതുന്നത്.
എന്നാൽ സ്ഫോടനം ചാവേർ ആക്രമണമല്ല, സ്ഫോടകവസ്തു കടത്തുന്നതിനിടെ ഉണ്ടായ അപകടമാകാമെന്നാണു അന്വേഷണ നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










