കൊച്ചി: കോഴിയുടെ വില കുതിച്ചുയർന്നാൽ ഹോട്ടലുകൾ ചിക്കൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. കോവിഡിനെ തുടര്‍ന്ന് ജീർണാവസ്ഥയിലായ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചതോടെ വ്യാപാരം പതുക്കെ സാധാരണ നിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി കോഴിക്ക് വിലവര്‍ധിക്കുന്നത്. സംസ്ഥാനത്തെ കോഴി വിപണിയെ നിയന്ത്രിക്കുന്ന ഇതരസംസ്ഥാന ലോബിയുടെ ലാഭേച്ഛയാണ് കോഴി വില വർദ്ധനവിന് കാരണം.
കോഴിയിറച്ചിക്കൊപ്പം ഉള്ളി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റവും ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി കോഴിക്ക് വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനിടെ ഇരട്ടിയോളം വിലയാണ് വര്‍ധിച്ചത്.
കോവിഡിനെ തുടർന്ന് പ്രതിസന്ധിയിൽ വലയുന്ന ഹോട്ടൽ മേഖലയ്ക്ക് കോഴി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവ് കാരണം ഹോട്ടലുകൾ അടയ്ക്കുകയോ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും.
വിപണിയിൽ കോഴിയിറച്ചിയുടെയും അവശ്യവസ്തുക്കളുടെയും നിരന്തരമായ വിലക്കയറ്റം തടയുന്നതിനും പ്രാദേശിക കോഴിഫാമുകളിൽ നിന്ന് കൂടുതൽ കോഴിയിറച്ചി വിപണിയിലെത്തിക്കുന്നതിലൂടെ കോഴികളുടെ വിലക്കയറ്റം തടയുന്നതിനും സർക്കാർ ഇടപെടണമെന്ന് അസോസിയേഷന് പ്രസിഡൻറ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.