കൊച്ചിയിൽ റോഡ് ഷോയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തുറന്ന വാതിലിൽ തൂങ്ങി യാത്ര ചെയ്തതായി പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.
ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസിൽ പൂക്കൾ കൊണ്ട് മറച്ചതായും പരാതിയിൽ പറയുന്നു. നിയമം എല്ലാവർക്കും ബാധകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. കേരളീയ വേഷം ധരിച്ച് ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്ന ആയിരക്കണക്കിന് ആളുകളെ മോദി അഭിവാദ്യം ചെയ്തു. കാറിന്റെ ഡോറിൽ തൂങ്ങിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്ത് സമാനമായ യാത്ര നടത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









