നടി ഷംന കാസിമിന്റെ ഗർഭധാരണവും വിവാഹവും ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വിഷയമായിരുന്നു. താൻ വിവാഹിതയായി എന്ന് പറഞ്ഞ് ഷംന വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് 2022 ഒക്ടോബർ മാസത്തിൽ മാത്രമാണ്. മൂന്നു മാസം പിന്നിട്ടതും ഗർഭിണിയായി ഏഴു മാസങ്ങൾ തികഞ്ഞതിന്റെ ചടങ്ങുകളുടെ ചത്രങ്ങളുമെത്തി. ഇത്രയുമായതും പലരും ചോദ്യങ്ങളുമായി രംഗപ്രവേശം ചെയ്തു.
ദുബായിലെ വ്യവസായി ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ഇദ്ദേഹം മലയാളിയാണ്. വിവാഹത്തിന് മുൻപേ ഗർഭിണിയായോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. പ്രസവത്തിനു പോകും മുൻപേ ഷംന ഇതാ അതിനുള്ള ഉത്തരം നൽകിയിരിക്കുന്നു. വളകാപ്പ് ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഷംന ആദ്യം പുറത്തുവിട്ടത്. വിദേശത്തായിരുന്ന ഭർത്താവിന് നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. വീഡിയോ കോളിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്.
ഇതിനു ശേഷം കണ്ണൂർ ആചാര പ്രകാരം, വെള്ളമുണ്ട് ചുറ്റി നിറവയറിൽ ചരട് കെട്ടുന്ന ചടങ്ങിൽ ഷംനയും കുടുംബത്തിലെ സ്ത്രീകളുമാണ് പങ്കെടുത്തത്. പ്രസവത്തിനായി ഷംന ഭർത്താവിന്റെ അടുത്തെത്തുകയും ചെയ്തിരുന്നു.
തന്റെ യൂട്യൂബ് ചാനലിലാണ് ഷംന ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. മുസ്ലിം ആചാരപ്രകാരം നിക്കാഹ് ആദ്യം നടന്നിരുന്നു. നിക്കാഹ് കഴിഞ്ഞത് 2022 ജൂൺ 12നായിരുന്നു. ഇതിനു ശേഷം ഷംന ഒന്നിന് പിറകെ ഒന്നായി സിനിമകളുടെ തിരക്കിലായി.
ഏകദേശം ആ സമയത്തു തന്നെ ഷംന വിവാഹിതയായി എന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ട് ചിലയിടങ്ങളിൽ പ്രചരിക്കുകയുമുണ്ടായി. സിനിമാ തിരക്കുകൾ കാരണം ആർഭാടപൂർവമുള്ള വിവാഹത്തിന്റെ തിയതി നീട്ടി വച്ചു. നിക്കാഹ് കഴിഞ്ഞാൽ ഭർത്താവുമൊത്ത് ഒന്നിച്ചു കഴിയാനും സാധ്യതയുള്ളതിനാൽ, ഷംനയും ആസിഫും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെ ഗർഭിണിയായി. നാനിയുടെ ദസറ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഷംന ഗർഭിണിയായിരുന്നു.
തന്റെ യഥാർത്ഥ വിവാഹത്തീയതി ജൂൺ 12 ആണെന്ന് ഷംന എടുത്തുപറയുകയും ചെയ്തു. ഒൻപതു മാസം പൂർത്തിയായ ശേഷമാണ് ഷംന വീഡിയോ ചെയ്തത്. ഈ ഒരു ചോദ്യത്തിന് ഷംന മലയാളത്തിൽ മാത്രമാണ് മറുപടി നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









