മുക്കം: വാലില്ലാപുഴയിൽ ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന. ക്രഷറിൽ നിന്ന് തെറിച്ചു വീണ കല്ല് വീടിന്റെ ഓട് തകർത്ത് മുറിയിൽ വീഴുകയായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. ഫർബിനെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുമ്പും സമാന സംഭവുണ്ടായെന്നും ആരോപണമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.