ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരിക്ക്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
ബ്ലഫിന്റെ സെറ്റിൽനിന്നുള്ള അണിയറദൃശ്യങ്ങൾ നേരത്തേ പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ പേര് കാണുന്ന ക്ലാപ്പ് ബോർഡ്, സംവിധായകൻ ഫ്രാങ്ക് ഇ ഫ്ളവേഴ്സ്, ഛായാഗ്രാഹകൻ ഗ്രെഗ് ബാൾഡി എന്നിവരെ ഈ ദൃശ്യത്തിൽ കാണാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.