കൂരാച്ചുണ്ട്: വനംവകുപ്പ് ഇക്കോ ടൂറിസം പ്രവേശന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് കക്കയത്തെ ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോണ്‍സണ്‍ കക്കയം ആരോപിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ വനംവകുപ്പ് നിരന്തരം പ്രവേശന നിരക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ കക്കയത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറയുകയാണ്. വന്യമൃഗശല്യം മൂലം കാര്‍ഷിക മേഖല പ്രതിസന്ധിയിലായപ്പോള്‍ ടാക്‌സി തൊഴിലാളികളും കച്ചവടക്കാരും പിടിച്ചു നിന്നത് ടൂറിസം മേഖലയെ ആശ്രയിച്ചു കൊണ്ടായിരുന്നു.
വനം വകുപ്പിന്‍റെ കീഴിലുള്ള ഉരക്കുഴി സന്ദര്‍ശിക്കാത്ത സഞ്ചാരികളോടും ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര്‍ തലയെണ്ണി 60 രൂപ വാങ്ങുന്നതുകൊണ്ട് സഞ്ചാരികള്‍ മറ്റിടങ്ങള്‍ തേടി പോകുകയാണ്.
ഹൈഡല്‍ ടൂറിസത്തെയും വനംവകുപ്പിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നും ജോണ്‍സണ്‍ കക്കയം ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.