പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളില്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബവും ഒരു വിഭാഗം വിദ്യാര്‍ഥികളും ആരോപിക്കുന്നത്. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് അവരുടെ ആവശ്യം.
എല്ലാദിവസവും അര്‍ജുനെ അധ്യാപിക എന്തെങ്കിലും കാര്യം പറഞ്ഞ് ശാസിക്കും. ഇന്‍സ്റ്റഗ്രാം മെസേജുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷം ജയിലില്‍ കിടത്തുമെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്റെ കുടുംബവും സഹപാഠികളായ ചില വിദ്യാര്‍ഥികളും ആരോപിച്ചു. അതേസമയം അര്‍ജുനെ കേള്‍ക്കാന്‍ വീട്ടുകാരും നിന്നില്ലെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. അവരും അവനെ പിന്തുണച്ചില്ലെന്നും ചില വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










