ന്യൂദൽഹി: ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്ക് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. കാർഷിക ബില്ലുകൾ കർഷകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോർപ്പറേറ്റുകളെ സഹായിക്കാനാണ് രൂപകൽപ്പന ചെയ്തതെന്നും പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾക്കിടയിലാണ് ഞായറാഴ്ച ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചത്.
ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. ബില്ലുകള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പാര്‍ലമെന്ററി നിയമങ്ങള്‍ അവഗണിച്ചുകൊണ്ടാണ് അവ പാസാക്കിയതെന്നും പറഞ്ഞുകൊണ്ട് അവയില്‍ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അകാലിദള്‍ രാജിവയ്ക്കുകയും അവരുടെ ഏക മന്ത്രിയെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. പഞ്ചാബ്, ഹരിയാന, ബിഹാര്‍, തമിഴ്നാട്, കര്‍ണടകം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. പഞ്ചാബില്‍ റെയില്‍വെ ഉപരോധം പലയിടത്തും തുടരുകയാണ്. കോണ്‍ഗ്രസും പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള മൂന്ന് ബില്ലുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വിശദീകരിക്കുന്നു.
ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്സഭ അതിവേഗം കടന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അകാലിദള്‍ രാജിവയ്ക്കുകയും അവരുടെ ഏക മന്ത്രിയെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. പഞ്ചാബ്, ഹരിയാന, ബിഹാര്‍, തമിഴ്നാട്, കര്‍ണടകം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. പഞ്ചാബില്‍ റെയില്‍വെ ഉപരോധം പലയിടത്തും തുടരുകയാണ്. കോണ്‍ഗ്രസും പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള മൂന്ന് ബില്ലുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വിശദീകരിക്കുന്നു.
ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്സഭ അതിവേഗം കടന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ മൂന്ന് ബില്ലുകളും നിയമമായി. കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഇന്ന് മന്‍കി ബാത്ത് പരിപാടിയിലും മോദി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാന്‍ സഹായിക്കുന്നതാണ് ബില്ല് എന്നാണ് മോദിയുടെ വിശദീകരണം. താങ്ങുവില ഒഴിവാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാല്‍ ബില്ലുകള്‍ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിളകളുടെയും താങ്ങുവില ഉയര്‍ത്തി. ഗോതമ്ബ്, കടുക്ക് എന്നിവയടക്കമുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചത് ഉത്തരേന്ത്യയിലെ പ്രതിഷേധം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.