ദുബായ്: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപൂർ അന്താരാഷ്ട്ര വിമാനത്താളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കുന്നതിന് ‘കരിപ്പൂരിനും നീതി വേണം’ എന്ന പ്രമേയത്തില്‍ ഐ. സി. എഫ് ഗൾഫ് കൗൺസിൽ വിപുലമായ കാമ്പയിന് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ കാമ്പെയ്ൻ, പേര്‍സണല്‍ കാമ്പെയ്ൻ, ദേശീയ തലത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു ഗൾഫ് രാജ്യങ്ങളിൽ ബഹുജന സംഗമം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു.
മലബാറിലെ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ നേട്ടമുണ്ടാക്കുന്ന വിമാനത്താവളത്തോട് അധികൃതർ കാണിക്കുന്ന അശ്രദ്ധയ്ക്കെതിരായ വൻ പ്രതിഷേധമാണ് പരിപാടികളിൽ.
32 വർഷമായി പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിലെ കാലതാമസം, റൺവേയുടെ നീളം കൂട്ടുക, വിമാന പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആപ്രോൺ വീതികൂട്ടുക, ആഭ്യന്തര സൗത്ത് ഈസ്റ്റ് ഏഷ്യൻ കണക്റ്റിവിറ്റി ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണം.
എല്ലാ വലിയ വിമാനങ്ങൾക്കും ഡി ജി സി എ, ഐ സി എ ഒ എന്നീ ഏജൻസികളുടെ മുഴുവൻ മാർഗ നിർദ്ദേശങ്ങളും പാലിക്കുന്ന എയർപോർട്ടിൽ കഴിഞ്ഞ മാസം നടന്ന വിമാനാപകടത്തിന്റെ പേരിൽ മാത്രം അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല.
ഖത്തർ ദേശീയ ബഹുജന യോഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. കോയ കൊണ്ടോട്ടി (കെ എം സി സി) ശ്രീനാഥ് ശങ്കരന് കുട്ടി (സംസ്കൃതി), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ഗപാഖ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), അന്‍വര്‍ സാദത്ത് (ഇന്‍കാസ്) പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്, കരീം ഹാജി മേമുണ്ട, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, സലീം അംജദി ബഷീര്‍ പുത്തുപ്പാടം, ഉമര്‍ കുണ്ടുതോട്, ജമാല്‍ അസ്ഹരി പ്രസംഗിച്ചു.
ദേശീയ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമിയുടെ അധ്യക്ഷതയിൽ കുവൈത്തിൽ നടന്ന ബഹുജന സമ്മേളനം എസ്.വൈ.എസ് ജനറൽ സെക്രട്ടറി മജീദ് കക്കാദ് ഉദ്ഘാടനം ചെയ്തു. അബൂബാക്കർ മാസ്റ്റർ പടിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ, അസീസ് തിക്കോടി, ബഷീർ ബാത്ത, അബ്ദുല്ല വടകര, ഷിഹാബ് വാരം എന്നിവർ സംസാരിച്ചു.
സൗദി അറേബ്യയിൽ നടന്ന പൊതുയോഗം എസ്വൈഎസ് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് അൽ ബുഖാരി, എം ഡി എഫ് പ്രസിഡന്റ് കെ എം ബഷീര്‍, ശരീഫ് കാരശ്ശേരി, വി.കെ റഊഫ്, അസ്ലം പാലത്ത്, കബീര്‍ കോണ്ടോട്ടി, കബീര്‍ കൊണ്ടോട്ടി, മുജീബ് എ ആര് നഗര്‍, ബഷീര്‍ എറണാകുളം, മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
യു.എ.ഇയിൽ സംഘടിപ്പിച്ച ബഹുജന സംഗമം എം കെ രാഘവന് എം പി ഉദ്ഘാടനം ചെയ്തു. സിഎംഎ കബീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമം, മുഹമ്മദ് പറവൂര്‍ (എസ് വൈ എസ്) ഡോ. പുത്തൂര്‍ റഹ്മാൻ (കെഎംസിസി), മുഹമ്മദലി പുന്നക്കന്‍ (ഇന്‍കാസ്), കുഞ്ഞാവുട്ടി കാദര്‍ സാഹിബ് (ഐഎംസിസി), അനൂപ് കീച്ചേരി (മീഡിയ), കെ എം ബഷീര്‍ (എംഡിഎഫ്), അഡ്വ. മുഹമ്മദ് സാജിദ് (മലബാര്‍ പ്രവാസി), നിസാര്‍ സഖാഫി (ഐസിഎഫ്) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബഹ്റൈനിൽ നടന്ന ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉല്‍ഘാടനം ചെയ്തു. സൈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ബഷീര്‍ അമ്പലായി (ബി കെ എസ് എഫ് ), അനസ് യാസീന്‍ കൊണ്ടോട്ടി (മാധ്യമ പ്രവര്ത്തകന്), രാജീവന് വെള്ളിക്കോത്ത് (റേഡിയോ രംഗ് ), ഗഫൂര്‍ കൈപ്പമംഗലം (കെ എം സി സി), മുജീബ് എ ആര് നഗര്‍, ശരീഫ് കാരശ്ശേരി, അബൂബക്കര്‍ ലത്തീഫി, എം.സി. അബ്ദുല്‍കരീം ഹാജി, ശംസുദ്ധീന്‍ പൂക്കയില്‍ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.