ലഖ്നൗ: ഹാത്രാസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ വീണ്ടും ഉത്തർപ്രദേശിൽ പ്രതിഷേധം. കൊല്ലപ്പെട്ട പെൺകുട്ടിയോട് നീതി നടപ്പാക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിച്ച പോലീസുകാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം സംഭവത്തില്‍ ലഖ്നൗവിലെ ഹസ്രത്ഗഞ്ചില്‍ പ്രതിഷേധിച്ച സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നെരെ പോലീസ് ലാത്തിവീശി.
ലഖ്നൗവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗവും ആയ ഹിരാൽ യാദവ് ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. യുപി പോലീസിന്റെ അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും വീടിന് ചുറ്റുമുള്ള സ്ഥലത്ത് പോലീസ് പട്രോളിംഗ് നടത്തുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.