മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം കേൾക്കുന്നത് ആദ്യമായിരിക്കും. മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ പുട്ട് ലേഖനം പരീക്ഷാ ഉത്തരക്കടലാസിലുണ്ട് .മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും ബന്ധം തകര്‍ക്കാന്‍ കാരണമാകുമെന്നും മൂന്നാം ക്ലാസുകാരന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. ചോദ്യത്തിനാണ് പുട്ട് ഇഷ്ടമല്ലെന്നും അതിന്റെ കാരണവും വിദ്യാര്‍ഥി എഴുതിയത്. ‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നുതുടങ്ങുന്ന ഉത്തരത്തില്‍ കുട്ടി ഇങ്ങനെ കുറിച്ചു.
‘കേരളീയഭക്ഷണമായ പുട്ട് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. കുറച്ചു കഴിയുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും’ എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്. ‘എക്‌സലന്റ്’ എന്നാണ് ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









