പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ പാണക്കാട് കുടുംബത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ആശ്വാസവാക്കുകളുമായി രാഹുല്‍ഗാന്ധിയെത്തി.തിങ്കളാഴ്ച രാത്രി എട്ടരയോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എത്തിയ രാഹുല്‍, ഹൈദരലി തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പതിനഞ്ചുമിനിറ്റോളം ചെലവിട്ടു. തുടര്‍ന്ന് പുറത്തിറങ്ങിയ അദ്ദേഹം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പുതിയതായി നിയോഗിക്കപ്പെട്ട സഹോദരന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് സോണിയയുടെ സന്ദേശം കൈമാറി.
സോണിയയുടെ സന്ദേശം ഇങ്ങനെ
കുലീനവും മഹനീയവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന ഹൈദരാലി അവരുടെ വിയോഗത്തിൽ അതീവ ദുഃഖിതനായിരുന്നു. ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. സാധാരണക്കാരുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങളും സ്വപ്നങ്ങളും അദ്ദേഹം മനസ്സിലാക്കി. അവർക്കുവേണ്ടി പ്രതിബദ്ധതയോടെ കഠിനാധ്വാനം ചെയ്തു. അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത വിടവാണ്. പക്ഷേ, ആ മഹത്തായ പാരമ്പര്യം വരും തലമുറകളിലേക്ക് പകരുമെന്ന് എനിക്ക് ബോധ്യമുണ്ട്.
സന്ദേശം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. വായിച്ചു.സന്ദേശം വായിച്ചുതീര്‍ന്നതോടെ സാദിഖലി തങ്ങളെ ആശ്ലേഷിച്ച അദ്ദേഹം പുറത്തുതട്ടി ആശ്വസിപ്പിച്ചു. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ ഇവിടേക്ക് വരേണ്ടിവന്നതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഉന്നത നേതാവിനെയാണ് നമുക്കു നഷ്ടപ്പെട്ടത്. അദ്ദേഹം രാഷ്ട്രീയനേതാവും ആത്മീയ നേതാവുമായിരുന്നു. നമ്മുടെ രാജ്യത്ത് അത് അത്യപൂര്‍വമാണ്. തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നമ്മള്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു -രാഹുല്‍ പറഞ്ഞു.അതെ സമയം രാഹുല്‍ഗാന്ധി ഇവിടെവന്നത് ഏറെ ആശ്വാസം പകരുന്നതാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തിലും തിരക്കുകള്‍ മാറ്റിവെച്ചു വന്നത് തങ്ങളോടുള്ള സ്‌നേഹംകൊണ്ടാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായി. എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡി.സി.സി. അധ്യക്ഷന്‍ വി.എസ്. ജോയി തുടങ്ങിയവരും ഒപ്പമുണ്ടായി.
ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.പി. അബ്ദുള്‍ സമദ് സമദാനി എം.പി., എം.എല്‍.എമാരായ കെ.പി.എ. മജീദ്, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍. ഷംസുദ്ദീന്‍ തുടങ്ങിയവരും മറ്റു നേതാക്കളും പാണക്കാട്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.