അശ്ലീല സന്ദേശ വിവാദത്തെ തുടർന്നുണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജി സമർപ്പിച്ചു. സംഘടനയ്ക്ക് മേൽതിരിച്ച പ്രതിച്ഛായാ പ്രശ്‌നം വലുതാകാതിരിക്കാനുള്ള നടപടിയെന്ന നിലയിലാണ് രാജി. റിപ്പോർട്ട് പ്രകാരം, എഐസിസി നേതൃത്വമാണ് രാഹുലിന്റെ രാജി എഴുതി വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും, ആരോപണങ്ങൾ രാഷ്ട്രീയ തലത്തിൽ വിവാദമാകുന്നതിനിടയിൽ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. അതെ സമയം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരുത്താനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചേക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും രാഹുലിനെതിരായ ആരോപണങ്ങൾ വ്യാപകമായിരുന്നു. വിവാദം പാർട്ടിയെയും, യൂത്ത് കോൺഗ്രസ് നേത്യത്വത്തെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ, സംഘടനയുടെ മേൽചുമതലക്കാർ ഇടപെട്ട് രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










