കട്ടാങ്ങൽ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അടിയന്തിര ഭരണസമിതി യോഗംചേർന്നു. വെള്ളപ്പൊക്ക ഭീഷണിമുലം വീട് മാറി താമസിക്കുന്നവർക്ക് പഞ്ചായത്തിൽ 9 കേമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഓരോ വാർഡിലും ആർ ആർ ടി ഗ്രൂപ്പ് സജീവമാക്കും.
29ന് 3മണിക്ക് ആർ ആർ ടി വളണ്ടിയർമാർ, പൊലീസ്, ഫയർഫോഴ്സ്, ഹെൽത്ത്, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി, വില്ലേജ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേർത്ത് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










