തിരുവനന്തപുരം ; രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ ദില്ലിയിൽ നിന്ന് തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ല. രാജ്യസഭ സീറ്റിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ് എന്നും വി ഡി സതീശൻ പറഞ്ഞു.
ഇതിനിടെ സമീപ കാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. എം ലിജുവിനൊപ്പം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടതിനുശേഷമാണ് കെ മുരളീധരന്റെ പ്രതികരണം . ജനം വലിച്ചെറിഞ്ഞ നേതാക്കളെ പരിഗണിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി കെ മുരളീധരൻ ഹൈക്കമാണ്ടിന് കത്ത് അയച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









