കൊല്ലം: റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം ഫലപ്രദമല്ലെന്ന് റംസിയുടെ കുടുംബം. കേസിൽ പ്രതിയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് ജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതല ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഫോൺ റെക്കോർഡുകൾ അന്വേഷിക്കുന്നതിനിടെ സീരിയൽ നടിക്കെതിരെ അന്വേഷണ സംഘം തെളിവുകൾ കണ്ടെത്തി. വഞ്ചനാക്കുറ്റം ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. ലക്ഷ്മി പ്രമോദിനെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.