റേഷൻ കടകൾ ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി അടച്ചിടും. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഇല്ല. ഈ സാഹചര്യത്തിലാണ് AKRDDA,KSRRDA,KRUF(CITU),KRUF(AITUC) എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. നാളെ സമര നോട്ടീസ സർക്കാറിന് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.അതെ സമയം പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









