വാഷിംഗ്ടണ്‍: റെസ്റ്റോറന്റിൽ നിന്ന് പാഴ്സലായി വാങ്ങിയ സാലഡില്‍ നിന്ന് മനുഷ്യ വിരലിന്റെ ഒരു ഭാഗം ലഭിച്ചു . യുവതിയുടെ പരാതിയില്‍ റെസ്റ്റോറന്റിന് പിഴ. ന്യൂയോര്‍ക്കിലെ കനെക്ടികട്ടിലാണ് സംഭവം. അമേരിക്കയിലെ ചോപ്റ്റ് എന്ന റെസ്റ്റോറന്റിനെതിരെയാണ് പരാതി. 900 ഡോളറാണ് റെസ്റ്റോറന്റിന് പിഴയിട്ടത്.
അലിസൺ കോസി എന്ന യുവതിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ ഏഴിനാണ് സംഭവം നടന്നത്. സാലഡ് കഴിക്കുന്നതിനിടെ മനുഷ്യ വിരലിന്റെ ഒരു ഭാഗം ചവയ്ക്കുന്നതായി തോന്നിയെന്നാണ് അലിസണ് കോസിയുടെ പരാതി. ഈ സാലഡ് കഴിച്ചതോടെ തനിക്ക് പാനിക്ക് അറ്റാക്ക്, ഛര്‍ദി, തലകറക്കം, ശരീര വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടായെന്നും യുവതി പരാതിയില്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തി. ഇലക്കറി മുറിക്കുന്നതിനിടെ റെസ്റ്റോറന്റ് മാനേജരുടെ ഇടതു ചൂണ്ടുവിരലിന്റെ ചെറിയ ഭാഗം അറ്റുപോയി സാലഡില്‍ വീണതാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ആ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും യുവതി ഹാജരാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. മനുഷ്യ മാംസവും ചോരയും സാലഡില്‍ വീണത് മറ്റ് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് ഇത് വിളമ്പിയതെന്നുമാണ് റെസ്റ്റോറന്റ് മാനേജര്‍ അന്വേഷണത്തിനെത്തിയ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.