നടി ഖുഷ്ബുവിനെ പുതിയ സ്ഥാനം നൽകി ബി ജെ പി ദേശീയ നേതൃത്വം. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കി. കേന്ദ്രസർക്കാരാണ് ഖുശ്ബു സുന്ദറടക്കം മൂന്ന് പേരെ ദേശീയ വനിതാ കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്തത്. സ്ഥാനമേൽക്കുന്നത് മുതൽ മൂന്ന് വർഷത്തേക്കാണ് ഖുഷ്ബുവിന് വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിക്കാനാകുക. ബി ജെ പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അടക്കമുള്ളവർ ഖുഷ്ബുവിനെ അഭിനന്ദിച്ച് രംഗത്തെത്തി.
സ്ത്രീകളുടെ നീതിക്കായി ശബ്ദമുയർത്തുന്ന ഖുഷ്ബുവിന് അർഹതയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അതേസമയം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








