കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍, മധ്യ കേരളത്തില്‍ വേനല്‍മഴ പ്രതീക്ഷിക്കാം.
അതേസമയം, ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരാം. ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.