ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വിതരണത്തിന് വാക്സിന് വിതരണത്തിന് തയാര്‍. വാക്സിന്റെ ആദ്യ ബാച്ച് തയാറാണെന്നും നവംബര്‍ ആദ്യവാരത്തില്‍ വാക്സിന് നല്‍കാനുള്ള തയാറാടെുപ്പ് നടത്താന്‍ ആശുപത്രിക്കു നിര്‍ദേശം കിട്ടിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ട്രെസെനേകയുടെ സഹകരണത്തോടെയാണ് ഓക്സഫോർഡ് വാക്സിൻ വികസിപ്പിക്കുന്നത്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിന് സാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് കൂടുതല്‍ മാരകമാകുന്ന പ്രായമേറിയവരില്‍ ആന്റിബോഡി ഉല്പദനം ത്വരിതപ്പെടുത്താന്‍ ഉതകുന്നതാണ് ഓക്സ്ഫര്‍ഡിന്റെ വാക്സിന് എന്നാണ് റിപ്പോര്‍ട്ട് .
വാക്സിന്റെ രണ്ടും മൂന്നും പരീക്ഷണം നടക്കുന്നത് യുകെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും . ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം ആരംഭിക്കും. ആസ്ട്രസെനകയുമായി ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് സഹകരിക്കുന്നത്.
വാക്സിൻ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതുന്നത്. ലോകത്ത് പലയിടങ്ങളിലായി നടക്കുന്ന കൊവിഡ് വാക്സിൻ ഗവേഷണങ്ങളിൽ ഏറ്റവും മുൻപന്തിയിലെത്തിയിരിക്കുന്നത് ഓക്സ്ഫോർഡിന്റേതാണ്. പരീക്ഷണം ആരംഭിച്ച ഘട്ടം തന്നെ വിവിധ കമ്പനികളുമായും സർക്കാരുകളുമായും ആസ്ട്രസേനേക വിതരണ കരാർ ഉണ്ടാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.