കുന്നമംഗലം : സോഷ്യലിസ്റ്റ് നേതാവ് സഖാവ് പാണ്ടിയാല മാധവൻ നായരെ LJD കുന്നമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കുന്നമംഗലം പ്രദേശത്തെ സോഷ്യലിസ്റ്റ് മുന്നണി പോരാളിയും, ജനതാപാർട്ടി, ജനതാദൾ എന്നീ പട്ടികളുടെ കുന്നമംഗലം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പർ, കുന്നമംഗലം കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ്, കുന്നമംഗലം മിൽക്ക് സോസൈറ്റി ഡയറക്ടർ, എന്നീ മേഖലയിൽ പ്രവർത്തിച്ച സഖാവ് :മാധവൻ നായരുടെ ചരമ വാർഷികത്തിൽ LJD. സീനിയർ നേതാവ് ഈ. രാമൻ പതാക ഉയർത്തി. LJD. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു.
LJD സംസ്ഥാന സെക്രട്ടറി സലീം മടവൂർ മുഖ്യ പ്രഭാഷണം നടത്തി. എൻ. കേളൻഅധ്യക്ഷത വഹിച്ചു.
കെ. കെ. സദാനന്ദൻ, കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ജനതദൾ (എസ്സ് )മണ്ഡലം പ്രസിഡന്റ് ഷമീം, സജിത ഷാജി, സി. രാജൻ, അജിത കക്കോട്ട്, സുധീഷ് പുൽക്കുന്നുമ്മൽ, വിനയകുമാർ, ടി. പി. ബിനു, എൻ. ഗിരീഷ്, സജീവ് കുമാർ, ബാലകൃഷ്ണൻ, ബാബു. സി. കെ. എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









