പുന്നോൽ കെ.ഹരിദാസൻ വധക്കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാൻ വീട് നൽകിയതിന് അറസ്റ്റിലായ രേഷ്മയെ ജോലി ചെയ്തിരുന്ന അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇംഗ്ലീഷ് ഇൻസ്ട്രക്ടറായി രേഷ്മ ഇവിടെ ജോലി ചെയ്തിരുന്നത് . രേഷ്മ രാജി സമർപ്പിച്ചതായി സൂചനയുണ്ട്. കേസിൽ, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു. അതെ സമയം പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.