കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. 180 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ 221 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വിരമിച്ച മേജർ ജനറൽ ഇന്ദ്ര ബാലൻ നടത്തിയ ഡ്രോൺ പരിശോധനയിൽ സിഗ്നൽ ലഭിച്ച മേഖലയിൽ ഇന്ന് പ്രത്യേക തിരച്ചിൽ നടത്തും.
തെരച്ചിലിനായി ചൂരൽ മലയിൽ കയറുന്നവരുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 1500 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഇവർക്ക് പ്രത്യേക പാസ് നൽകും.
അതേസമയം, വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളും കളക്ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീയാണ് അറിയിച്ചത്.
വയനാട് ദുരന്തത്തിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ സർവമത പ്രാർത്ഥനകളോടെ പുത്തുമലയിൽ സംസ്കരിച്ചു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം.
ഹാരിസൺ മലയാളം പ്ലാൻ്റേഷനിൽ കണ്ടെത്തിയ 64 സെൻ്റ് സ്ഥലത്തായിരുന്നു സംസ്കാരം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയാറാക്കിയ മാർഗരേഖ പ്രകാരമാണ് സംസ്കാരം നടത്തിയത്. വിവിധ മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് സംസ്കരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.