ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ചുറി നേടുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ചൊവ്വാഴ്ച നേടിയ സെഞ്ചുറിയോടെയാണ് ഗെയ്ക്വാദ് റെക്കോഡ് നേട്ടത്തിലെത്തിയത്. 60 പന്തുകളില്‍ മൂന്ന് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 108 റണ്‍സ് നേടി ഗെയ്ക്വാദ്.ഐ.പി.എലില്‍ ഗെയ്ക്വാദിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2021 സീസണിലായിരുന്നു ആദ്യ സെഞ്ചുറി നേടിയത്.
ഗെയ്ക്വാദിനെക്കൂടാതെ മുരളി വിജയ്, ഷെയ്ന് വാട്സണ് എന്നിവരും ചെന്നൈക്കായി രണ്ട് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മുരളി വിജയ്യുടെ പേരിലാണ് ചെന്നൈയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2010-ല്‍ 127 റണ്‍സാണ് മുരളി നേടിയത്. 117* റണ്‍സുമായി വാട്സണും 116* റണ്‍സുമായി മൈക്കിള്‍ ഹസ്സിയും 113 റണ്‍സുമായി മുരളി വിജയ്യും ആണ് ഗെയ്ക്വാദിന് മുന്പിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.