കൊയിലാണ്ടി: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി പാതയോരത്തെ വീടുകളും പൊളിച്ചുതുടങ്ങി. കടകള്‍ പൊളിക്കല്‍ നേരത്തെ തുടങ്ങിയിരുന്നു. രാത്രിയിലും പകലും പ്രവൃത്തി നടക്കുന്നുണ്ട്. സ്ഥലമുടമകളുടെ നേതൃത്വത്തില്‍ തന്നെയാണ് പൊളിക്കല്‍.
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്. ഓടുമേഞ്ഞ പഴയ വീടുകള്‍ കല്ല്, മര ഉരുപ്പടികള്‍, ഓടുകള്‍ എന്നിവ പരമാവധി നഷ്ടപ്പെടാതെയാണ് പൊളിക്കുന്നത്. ഇവക്ക് ആവശ്യക്കാരുണ്ട്.
കൊയിലാണ്ടി ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്, പൂക്കാട് ഭാഗങ്ങളില്‍ 514 വീടുകളാണ് ദേശീയപാത വികസനത്തിന് ഏറ്റെടുത്തിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.