റാഞ്ചി: അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ച് കളിച്ച ഇന്ത്യന്‍ കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഇപ്പോൾ വിരാട് കോലിയും രോഹിത് ശര്‍മയും സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍–രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ട് നേടിയ 391 മത്സരങ്ങളാണ് റാഞ്ചി വേദിയില്‍ 392 മത്സരവുമായി കോലിയും രോഹിത്തും മറികടന്നത്. 1996 മുതൽ 2012 വരെ സച്ചിന്‍–ദ്രാവിഡ് കൂട്ടുകെട്ട് 391 മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ലോക ക്രിക്കറ്റിലെ റെക്കോര്‍ഡ് 550 മത്സരങ്ങളുമായുള്ള ശ്രീലങ്കക്കാരായ കുമാര്‍ സംഗക്കാര–മഹേള ജയവര്‍ധനേയുടേത് തന്നെയാണ്.
മത്സരത്തില്‍ വ്യക്തിഗത നേട്ടങ്ങളും നിറഞ്ഞു. ഏകദിന കരിയറില്‍ 352 സിക്‌സറുകള്‍ നേടി രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ഷാഹീദ് അഫ്രീദിയുടെ 369 ഇന്നിങ്സിലെ നേട്ടം രോഹിത് അതിലും കുറവ് ഇന്നിങ്സ് കളിച്ചിട്ടും മറികടന്നു. മൂന്ന് ഫോര്‍മാറ്റിലായി 645 സിക്‌സറുകളോടെ രോഹിത് ‘സിക്‌സര്‍ കിംഗ്’. പേസര്‍മാരെതിരെയാണ് 232 സിക്‌സറുകളുടെ ഭൂരിഭാഗവും. അതില്‍ 140 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുള്‍ ഷോട്ടിലൂടെയാണ്.
അതേസമയം സെഞ്ച്വറിയുടെ കാര്യത്തില്‍ വിരാട് കോലി രണ്ടാമനായി ഉറച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (100) ഒന്നാമതും കോലി രണ്ടാം സ്ഥാനത്തും. ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് സെഞ്ച്വറിയുമായി മുന്നിലെത്തിയ കോലി, ഈ മത്സരത്തില്‍ 135 റണ്‍സും നേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










