കൈവ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെ തുടർന്ന് യുക്രൈനില്‍ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. കൈവ്, ഖാർകിവ്, സുമി, മരിയുപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാമത്തെ ശ്രമമെന്ന നിലയിൽ സുരക്ഷിത ഇടനാഴികൾ തുറക്കുമെന്ന് റഷ്യ അറിയിച്ചു
അതേസമയം യുക്രൈനിലെ ലുഹാന്‍സ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തി. റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശം കൂടിയാണ് ലുഹാന്‍സ്ക്. അവിടുത്തെ എണ്ണസംഭരണശാലയിലാണ് ആക്രമണമുണ്ടായത്. കരിങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന തുറമുഖ പട്ടണമായ മൈക്കോലൈവിലും റഷ്യ ഇന്ന് ശക്തമായ ഷെല്ലാക്രമണം നടത്തി. ഒഡേസ, മരിയുപോള്‍ തുടങ്ങിയ തുറമുഖ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി റഷ്യ കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്കോലൈവിനെയും റഷ്യ ലക്ഷ്യമിട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.