കൈവ്: ഉക്രൈൻ തലസ്ഥാനമായ കീവിൽ നാല് വൻ സ്ഫോടനങ്ങൾ നടന്നതായി ഉക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിൽ വ്യോമാക്രമണത്തിന്റെ സൈറണുകൾ മുഴങ്ങി. ആദ്യത്തെ രണ്ട് സ്ഫോടനങ്ങൾ സിറ്റി സെന്ററിലും മറ്റൊന്ന് ദർസ്ബി നരോഡോവ് മെട്രോ ഏരിയയിലുമാണ് റിപ്പോർട്ട് ചെയ്തത്.
റഷ്യയുടെ 65 കിലോമീറ്റർ സംഘം കൈവിലേക്കുള്ള യാത്രയിലാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. കൈവ് ഒഴിയാൻ റഷ്യ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൻ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിലയിരുത്തൽ.അതെ സമയം കീവിലെ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് റോക്കറ്റുകൾ തകർത്തതായി ഉക്രെയ്ൻ അവകാശപ്പെടുന്നു. റഷ്യൻ നീക്കം താത്കാലികമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. റഷ്യയിലെയും ബെലാറസിലെയും എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുമെന്ന് ലോക ബാങ്ക് പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.