മസ്‌കത്ത്: കഴിഞ്ഞ ദിവസം സലാം എയർ നിർത്തിവച്ച മസ്‌കത്ത്-കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴാം തീയതി സലാം എയർ സർവീസ് നിർത്തിവച്ചിരുന്നു. ജൂലൈ 12 മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
അതേസമയം, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റ് തീയതികളിലേക്ക് റീബുക്ക് ചെയ്ത ടിക്കറ്റുകൾ നൽകുമെന്ന് സലാം എയർ പ്രഖ്യാപിച്ചിരുന്നു. ഒമാനിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് സലാം എയർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









